Friday, August 26, 2011

ബോഞ്ചി വെള്ളം - ഒരു അവലോകനം

ഇക്കാലത്ത് ചൂടത്ത് തളര്‍ന്നു അവശനായാല്‍ എന്താവും നിങ്ങള്‍ ആദ്യം ആലോചിക്കുക ? ഒരു Pepsi അല്ലെങ്കില്‍ ഒരു Mountain Dew വാങ്ങി കുടിച്ചു ഒന്ന് റിഫ്രെഷ് ആവാം എന്നല്ലേ.

ഒരു സംഭാരം വാങ്ങി കുടിക്കാം എന്ന് എത്ര പേര്‍ ചിന്തിക്കും. സംഭാരം ചിലപ്പോള്‍ സുലഭമായി കിട്ടി എന്ന് വരില്ല. എങ്കില്‍ ഒരു നാരങ്ങാ വെള്ളം കുടിച്ചാലെന്താ ?

എങ്കില്‍ നമുക്ക് നല്ല മധുരമുള്ള തണുത്ത നാരങ്ങാ വെള്ളത്തിലൂടെ ഒരു കൊച്ചു യാത്ര പോയാലോ ?

ബോഞ്ചി വെള്ളം... എത്ര പേര്‍ കേട്ടിടുണ്ട് ഈ വാക്ക്?? "തനി തിരോന്തരത്തുകാരന്" ഉറപ്പായിട്ടും അറിയാവുന്ന ഒന്നായിരിക്കും ഈ പറഞ്ഞ ബോഞ്ചി വെള്ളം. ഇച്ചിരി സ്റ്റാന്‍ഡേര്‍ഡ് കൂടിയ പുത്തന്‍ തലമുറയിലെ (പെണ്‍)കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അറിയാമെങ്കിലും "ഉയ്യൂ എന്താ ഈ ബോഞ്ചി... കേട്ടിട്ട് തന്നെ എന്തോ പോലെ.. " എന്നെ പറയു. കടയില്‍ കേറിയാല്‍ "ഷേക്ക്‌" കിട്ടിയില്ലെങ്കില്‍ ഇവര്‍ തന്നെ ചോദിക്കും lime juice ഇല്ലേ എന്ന്. അതേ സാധനം തന്നെയാണ് ഈ ബോഞ്ചി വെള്ളം.

തെക്കന്‍ കേരളത്തിന്റെ സ്വന്തം പാനീയം ആണ് ബോഞ്ചി വെള്ളം. നല്ല പരുവം വന്ന നാരങ്ങ രണ്ടായി മുറിച്ചു വിരലുകള്‍ക്ക് ഇടയില്‍ വെച്ച് പിഴിഞ്ഞ് ചാറെടുത്ത്‌ ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ സോടയിലോ ചേര്‍ത്ത് ഉപ്പും പഞ്ചസാരയും സമം ചേര്‍ത്ത് അടിച്ചു കലക്കി പിടിപ്പിച്ചാല്‍ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടില്ല.

ബോഞ്ചി എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്നും ആണെന്ന് ഇന്നും അജ്ഞാതം ആണ്. പാറശാല ഭാഗത്തേക്കൊക്കെ നാരങ്ങക്ക് ഇപ്പോഴും പറയുന്നത് "ബോഞ്ചിക്ക" അഥവാ നാടനായി പറഞ്ഞാല്‍ "ബ്വാഞ്ചിക്ക" എന്നാണ്. ബോഞ്ചി വെള്ളം കുറച്ചൂടെ സ്വാദുള്ളതാക്കാന്‍ അല്പം ഇഞ്ചിയോ ഏലക്കയോ ചതച്ചു ചേര്‍ത്താല്‍ മതി.

HIV വൈറസ്‌ വരെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു പാനീയം ആണ് നമ്മുടെ ഈ പാവം ബോഞ്ചി എന്നാണ് University of Melbourne കണ്ടുപിടിച്ചിരിക്കുന്നത്.

ബോഞ്ചി/ബോഞ്ചി വെള്ളം എന്ന ഈ വാക്കും അതിന്റെ അര്‍ത്ഥവും 2005-il പുറത്തിറങ്ങിയ "രാജമാണിക്ക്യം" എന്ന സിനിമയില്‍ നായകനായ മമ്മൂട്ടി തന്റെ വലംകൈ ആയ വര്‍ക്കിച്ചനോട് പറയുന്നുണ്ട്. അത് തന്നെയാണ് നമ്മുടെ ബോഞ്ചിക്ക് ഇത്രയും പ്രചാരം ഈ അടുത്തിടെ നേടിക്കൊടുത്തതും.

ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ഈ തോണി കരയ്ക്കടുപ്പിക്കട്ടെ....

എന്നും ബോഞ്ചി വെള്ളം ഇഷ്ടപ്പെടുന്ന,
സില്‍സിലന്‍.

Friday, August 19, 2011

யார் நீ ?


சில நிமிடங்களில் என்னமோ வார்த்தை
என் சத்த குழலிலிருந்து வெளியே வர மாட்டேனோ
எப்போ என்று என்ன மனதின் எண்ணம் பாய்ந்தது
ஆனாலும் புரியலையே...

என்னவென்று தெரியாத நழுவல் என்னை
தாக்க முயிற்சி செய்துகொண்டே இருக்கிறது
ஆனாலும் நான் அதற்க்கு
வசப்பட போறதில்லை என்று புரிந்துக்கொள்

எந்த மாயமும் என்னிடம் செல்லாமல்
என்னை விட்டு போகவேண்டுமென்று
ஒவ்வொரு நொடியிலும் நினைத்துகொண்டு இருக்கிறது

எனக்கே புரியல யாரிடம் சென்று விடுவதென்று
இறைவனே, காத்துக்கொள் என்னை

Wednesday, August 17, 2011

നേരംകൊല്ലി


ഞാന്‍ ഒരു ബോറനാണോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് കാരണം എനിക്ക് തന്നെ എന്നെ ചില നേരം ഇഷ്ടപ്പെടില്ല. അങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ കരുതും എനിക്ക് വട്ടാണോ എന്ന്, ഹ ഹ, അതെ എനിക്ക് വട്ടാണ്. വെറുതെ ഇരിക്കുമ്പോള്‍ ഓരോരോ വക്ര ചിന്തകള്‍ എന്റെ മനസ്സില്‍ വരും. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാനും എന്റെ സുഹൃത്ത്‌ കലിപ്പും (അരുണ്‍ കാലിഫ് എന്നാണ് അവന്റെ ശരിക്കുള്ള പേര്, വിളിക്കാന്‍ സൗകര്യത്തിനു കലിപ്പ് എന്ന് ആക്കിയതാ ഞങ്ങള്‍ കൂട്ടുകാര്‍ ) ചേര്‍ന്ന് പല മഹത് ചിന്തകളും പ്രബന്ധങ്ങളും ഉണ്ടാക്കിയിരുന്നു. അതിനൊക്കെ കൃത്യമായ പ്രതികരണങ്ങളും കിട്ടിയിട്ടുണ്ട്, മനാസിലായിക്കാണുമല്ലോ.. :)

അങ്ങനെ ഇരുന്നപ്പോഴാണ് ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കാര്യം തോന്നിയത്, ജന്നലില്‍ എന്ത് കൊണ്ട് പൊടി പിടിക്കുന്നു, ആ പൊടിയിലൂടെ എന്തിനു കുഞ്ഞുറുമ്പുകള്‍ ഓടി നടക്കുന്നു, ആ കുഞ്ഞുറുമ്പുകള്‍ എങ്ങോട്ടാണ് ഇത്ര തിടുക്കത്തില്‍ പായുന്നത്, എന്തിനു വേണ്ടി ? കുറെ നേരം അത് തന്നെ നോക്കി ഇരുന്നു, ഇപ്പോള്‍ എനിക്ക് ഉത്തരം കിട്ടി... എന്റെ മനസ്സ് തെളിഞ്ഞു... തെളിഞ്ഞ ആകാശം പോലെ, കണ്ണാടി പോലെ, സ്ഫടികം പോലെ, കണ്ണുനീര്‍ പോലെ... തേങ്ങാക്കൊല.. എനിക്ക് ഉത്തരം കിട്ടി, അത്ര തന്നെ

അതായത്, ജന്നലില്‍ എന്ത് കൊണ്ട് പൊടി പിടിക്കുന്നു?
ഉത്തരം : ജന്നല്‍ തുടച്ചു വൃത്തിയായി വയ്ക്കാത്തതുകൊണ്ട് പൊടി പിടിക്കുന്നു
ചോദ്യം 2 : ആ പൊടിയിലൂടെ എന്തിനു കുഞ്ഞുറുമ്പുകള്‍ ഓടി നടക്കുന്നു?
ഉത്തരം : എങ്ങോട്ടെങ്കിലും ഒക്കെ പോകണം എന്ന് ഉറുമ്പിനും ആഗ്രഹം കാണില്ലേ, പാവം, പൊയ്ക്കോട്ടേ
ചോദ്യം 3 : ആ കുഞ്ഞുറുമ്പുകള്‍ എങ്ങോട്ടാണ് ഇത്ര തിടുക്കത്തില്‍ പായുന്നത്?
ഉത്തരം : ഫോളോ ചെയ്തു നോക്കി, അവറ്റകള്‍ കയറി പോകുന്ന ദ്വാരത്തിലേക്ക് എനിക്ക് കയറാന്‍ പറ്റാത്തതിനാല്‍ ആ ചോദ്യം ഞാന്‍ മായ്ച്ചു കളഞ്ഞു
ചോദ്യം 4 : എന്തിനു വേണ്ടി?
ഉത്തരം : വരി വരിയായി പോകുന്നത് കണ്ടിട്ട് ബിവറേജസ്സിലേക്ക് ആണെന്ന് എന്റെ മനസ്സ് പറയുന്നു, അഴുക്ക കുടിയന്മാര്‍... ത്ഫൂലെ ...!!!

ഇപ്പൊ മനസ്സിലായില്ലേ ഞാന്‍ ഒരു വട്ടനോ ബോറനോ ആകാന്‍ ഉള്ള എല്ലാ chance-ഉം ഉണ്ടെന്ന്‌... മുഹഹഹഹ...

ജോലി ചെയ്തു ബോര്‍ അടിക്കുമ്പോഴാണ് മിക്കവരും ഒന്ന് വെറുതെ ഇരിക്കുക ... ഞാന്‍ ദെ ഇന്ന് വെറുതെ ഇരുന്നു ബോറടിച്ചു ... വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലും ചെയ്യണം, ഇല്ലെങ്കില്‍ നമ്മുടെ തലച്ചോര്‍ വീക്ക് ആകും. അത് അനുവദിക്കരുത്. ഒന്നും ചെയ്യാന്‍ തോന്നുന്നില്ലെങ്കില്‍ വെറുതെ ഇരുന്നു ഉറക്കം തൂങ്ങുക, ജോലിക്കിടയില്‍ ആയാലും ബോറടിച്ചാല്‍ ഒന്ന് മയങ്ങാം, provided നിങ്ങളുടെ മേലധികാരി നിങ്ങള്‍ ഉറക്കം തൂങ്ങുന്നത് കാണരുത്. വെറുതെ കഞ്ഞി കുടി സ്വയം നശിപ്പിക്കണ്ട. അതുകൊണ്ടാ പറഞ്ഞത് എപ്പോഴും എന്തെങ്കിലും ഒകെ കാട്ടികൂട്ടി നിങ്ങള്‍ ഭയങ്കര ബിസി ആണെന്ന് കാണിക്കണം. അങ്ങനെ ഉണ്ടായ സൃഷ്ടിയാണ് ഈ ബ്ലോഗും ഈ ബ്ലോഗ്പോസ്റ്റും.

യെവന്‍ ആരെടാ? വേറേ ഒരു പണിയും ഇല്ലേ ? എവിടുന്ന് കെട്ടിയെടുത്തു ഇതൊക്കെ ? ഇത്യാദി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം... എനിക്ക് തോന്നുമ്പോ ഞാന്‍ പോസ്റ്റും.. ഹല്ല പിന്നെ...!!