പല തരത്തിൽ ഉള്ള ചിരി നമ്മൾ ഓരോരുത്തരും കണ്ടിട്ടുണ്ടാവും.
പുഞ്ചിരി, പൊട്ടിച്ചിരി, ചെറുചിരി, കള്ളച്ചിരി, പ്രണയത്തോടെയുള്ള ചിരി, ചമ്മിയ ചിരി, വരുത്തിയ ചിരി, ആക്കിയ ചിരി, ആർക്കോ വേണ്ടിയുള്ള ചിരി... അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.. ആലോചിച്ചാൽ ഇനിയും കിട്ടും ഒത്തിരി വകയിലെ ചിരികൾ.
ഇത് ചിരിയെ കുറിച്ച് ഞാൻ വിവരിക്കാൻ എഴുതുന്നത് അല്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ. മറിച്ച്, ഒരു ചെറിയ കാര്യം, ഒരേ ഒരു ചോദ്യം.. അത് എത്രത്തോളം എന്നെ ചിന്തിപ്പിച്ചു എന്നാണ്.
ആ ചോദ്യം എന്താണ്, ആര് ചോദിച്ചതാണ് എന്നൊക്കെ പറയുന്നതിന് മുന്നേ ഞാൻ നേരിട്ടിടുള്ളതും ചെയ്തിട്ടുള്ളതും ആയ ഒരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു. നമ്മളിൽ എത്ര പേർ അകന്ന പരിചയമുള്ള ഒരാളെ പ്രതീക്ഷിക്കാതെ ഒരു സ്ഥലത്ത് വച്ച് കണ്ടാൽ അങ്ങോട്ട് പോയി മിണ്ടും..കുറഞ്ഞ പക്ഷം ഒരു ചിരി എങ്കിലും പാസ്സാക്കും ? 100 പേരിൽ 20 പേർ ചെയ്തെന്നിരികും ഇപ്പൊ. കാലം കടന്നു പോകുമ്പോൾ അതും ഇല്ലാതാകും. നമുക്കാർക്കും ഒന്നിനും സമയമില്ല, ഒന്ന് നോക്കി ചിരിക്കാൻ പോലും. ഒരു പക്ഷെ നമ്മുടെ ഒരു ചിരി മതിയാകും അത് പ്രതീക്ഷിക്കുന്ന ഒരാളിന് ആ ദിവസം പൂർണ്ണമാകാൻ. അത് തിരിച്ചറിയുന്നിടത്താണ് നമ്മുടെ നന്മ, നമ്മുടെ വിജയം.
ഇന്ന് ജോലി കഴിഞ്ഞ് വീട്ടിൽ എത്തി ഒരു കട്ടങ്കാപ്പി കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ എന്റെ മകൻ വന്നു അവന്റെ നഴ്സറിയിലെ വിശേഷങ്ങളും വീട്ടിൽ തിരികെ എത്തിയതിനു ശേഷം വികൃതി കാട്ടി അവൻറെ അമ്മയെ ദേഷ്യം പിടിപ്പിച്ചതും ഒക്കെ പറഞ്ഞു. ഒക്കെയും ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ട് ഇരുന്നു. അവനും നിർത്താതെ പറഞ്ഞുകൊണ്ടേ ഇരുന്നു. സംസാരിച്ചു നിർത്തിയതിനു ശേഷം അവൻ അൽപ നേരം എന്നെ നോക്കി നിന്നു, എന്നിട്ട് ഒരേഒരു ചോദ്യം മാത്രം ചോദിച്ചു, അവന്റെതായ ദയനീയ ഭാവത്തിൽ...
"അപ്പാ.. ഒന്ന് ചിരിക്ക്"
അപ്പോഴാണ് ഞാനും എന്നിൽ തന്നെ ശ്രദ്ധിച്ചത്... ശരിയാണ്.. അവന്റെ കഥകൾ മുഴുവൻ കേട്ടിട്ടും ഞാൻ ചിരിച്ചിട്ടില്ല. എനിക്കെന്താണ് സംഭവിച്ചത്? ഞാൻ എങ്ങനെ ചിരിക്കാൻ മറന്നുപോയി ? എവിടെയാണ് എനിക്ക് എന്നിലെ നന്മ നഷ്ടമായത്?
എന്റെ മകന്റെ ആ ഒരു ചോദ്യം ഒത്തിരി നേരം എന്നെക്കുറിച്ച് തന്നെ ചിന്തിക്കാൻ എന്നെ നിർബന്ധിതനാക്കി. ജീവിതത്തിന്റെ, ജോലിയുടെ തിരക്കിനിടയിൽ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടമായ പോലെ.. അല്ലലില്ലാതെ ജീവിക്കുക മാത്രമല്ല, ഒപ്പം നന്മയുടെ, ചിരിയുടെ ഒരു കണിക എപ്പോഴും കൂടെ ഉണ്ടാവുകയും വേണ്ടേ നമ്മളിൽ ഓരോരുത്തർക്കും. കുടുംബവുമൊത്ത് സമയം ചെലവിടുക, കൂട്ടുകാരോടൊപ്പം വെള്ളമടിക്കാൻ അല്ലാതെ സംസാരിച്ചിരിക്കാൻ സമയം കണ്ടെത്തുക... എല്ലാത്തിലും ഉപരി മനസ് തുറന്നു ചിരിക്കാൻ മനസുണ്ടാവുക. ഈ ക്ഷണത്തിൽ ജീവിക്കുക. നിങ്ങളിലെ നന്മ ചോരാതെ സൂക്ഷിക്കുക. എന്നും നിങ്ങളിൽ ചിരി ഉണ്ടാവട്ടെ. എല്ലാം ഒരു പുഞ്ചിരിയോടെ നേരിടാൻ കഴിയട്ടെ.
ഞാൻ ആദ്യമേ പറഞ്ഞല്ലോ.. ഇത് ആര്ക്കും ചിരിയെ കുറിച്ച് ക്ലാസ്സ് എടുക്കാൻ എഴുതുന്നതല്ല. എന്റെ ചിന്തകൾ കുറച്ചെങ്കിലും നിങ്ങളിലേക്ക് വിനിമയം ചെയ്യാൻ കഴിഞ്ഞെങ്കിൽ അത് തന്നെ ധാരാളം. നന്ദി.
- അരവിന്ദ്