ഇക്കാലത്ത് ചൂടത്ത് തളര്‍ന്നു അവശനായാല്‍ എന്താവും നിങ്ങള്‍ ആദ്യം ആലോചിക്കുക ? ഒരു Pepsi അല്ലെങ്കില്‍ ഒരു Mountain Dew വാങ്ങി കുടിച്ചു ഒന്ന് റിഫ്രെഷ് ആവാം എന്നല്ലേ.
ഒരു സംഭാരം വാങ്ങി കുടിക്കാം എന്ന് എത്ര പേര്‍ ചിന്തിക്കും. സംഭാരം ചിലപ്പോള്‍ സുലഭമായി കിട്ടി എന്ന് വരില്ല. എങ്കില്‍ ഒരു നാരങ്ങാ വെള്ളം കുടിച്ചാലെന്താ ?
എങ്കില്‍ നമുക്ക് നല്ല മധുരമുള്ള തണുത്ത നാരങ്ങാ വെള്ളത്തിലൂടെ ഒരു കൊച്ചു യാത്ര പോയാലോ ?
ബോഞ്ചി വെള്ളം... എത്ര പേര്‍ കേട്ടിടുണ്ട് ഈ വാക്ക്?? "തനി തിരോന്തരത്തുകാരന്" ഉറപ്പായിട്ടും അറിയാവുന്ന ഒന്നായിരിക്കും ഈ പറഞ്ഞ ബോഞ്ചി വെള്ളം. ഇച്ചിരി സ്റ്റാന്‍ഡേര്‍ഡ് കൂടിയ പുത്തന്‍ തലമുറയിലെ (പെണ്‍)കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അറിയാമെങ്കിലും "ഉയ്യൂ എന്താ ഈ ബോഞ്ചി... കേട്ടിട്ട് തന്നെ എന്തോ പോലെ.. " എന്നെ പറയു. കടയില്‍ കേറിയാല്‍ "ഷേക്ക്" കിട്ടിയില്ലെങ്കില്‍ ഇവര്‍ തന്നെ ചോദിക്കും lime juice ഇല്ലേ എന്ന്. അതേ സാധനം തന്നെയാണ് ഈ ബോഞ്ചി വെള്ളം.
തെക്കന്‍ കേരളത്തിന്റെ സ്വന്തം പാനീയം ആണ് ബോഞ്ചി വെള്ളം. നല്ല പരുവം വന്ന നാരങ്ങ രണ്ടായി മുറിച്ചു വിരലുകള്‍ക്ക് ഇടയില്‍ വെച്ച് പിഴിഞ്ഞ് ചാറെടുത്ത് ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ സോടയിലോ ചേര്‍ത്ത് ഉപ്പും പഞ്ചസാരയും സമം ചേര്‍ത്ത് അടിച്ചു കലക്കി പിടിപ്പിച്ചാല്‍ കിട്ടുന്ന സുഖം വേറെ ഒന്നിനും കിട്ടില്ല.
ബോഞ്ചി എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്നും ആണെന്ന് ഇന്നും അജ്ഞാതം ആണ്. പാറശാല ഭാഗത്തേക്കൊക്കെ നാരങ്ങക്ക് ഇപ്പോഴും പറയുന്നത് "ബോഞ്ചിക്ക" അഥവാ നാടനായി പറഞ്ഞാല്‍ "ബ്വാഞ്ചിക്ക" എന്നാണ്. ബോഞ്ചി വെള്ളം കുറച്ചൂടെ സ്വാദുള്ളതാക്കാന്‍ അല്പം ഇഞ്ചിയോ ഏലക്കയോ ചതച്ചു ചേര്‍ത്താല്‍ മതി.
HIV വൈറസ് വരെ നശിപ്പിക്കാന്‍ കഴിവുള്ള ഒരു പാനീയം ആണ് നമ്മുടെ ഈ പാവം ബോഞ്ചി എന്നാണ് University of Melbourne കണ്ടുപിടിച്ചിരിക്കുന്നത്.
ബോഞ്ചി/ബോഞ്ചി വെള്ളം എന്ന ഈ വാക്കും അതിന്റെ അര്‍ത്ഥവും 2005-il പുറത്തിറങ്ങിയ "രാജമാണിക്ക്യം" എന്ന സിനിമയില്‍ നായകനായ മമ്മൂട്ടി തന്റെ വലംകൈ ആയ വര്‍ക്കിച്ചനോട് പറയുന്നുണ്ട്. അത് തന്നെയാണ് നമ്മുടെ ബോഞ്ചിക്ക് ഇത്രയും പ്രചാരം ഈ അടുത്തിടെ നേടിക്കൊടുത്തതും.
ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ഈ തോണി കരയ്ക്കടുപ്പിക്കട്ടെ....
എന്നും ബോഞ്ചി വെള്ളം ഇഷ്ടപ്പെടുന്ന,
സില്‍സിലന്‍.